Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seat Theft

"വോട്ട് ചോരി’ക്ക് പിന്നാലെ "സീറ്റ് ചോരി’; ബിജെപിക്കെതിരേ കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: "വോ​​​ട്ട് ചോ​​​രി’ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ "സീ​​​റ്റ് ചോ​​​രി’ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി മീ​​​നാ​​​ക്ഷി ന​​​ട​​​രാ​​​ജ​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ത​​​ള്ളു​​​ക​​​യും ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി പ​​​രി​​​മ​​​ൾ ന​​​ത്വാ​​​നി​​​യു​​​ടെ പ​​​ത്രി​​​ക പൂ​​​ർ​​​ണ​​​മ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേയാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്.

ജ​​​നാ​​​ധി​​​പ​​​ത്യ രീ​​​തി​​​യി​​​ൽ ജ​​​യി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി കൃ​​​ത്രി​​​മം ന​​​ട​​​ത്തി എ​​​ളു​​​പ്പ​​​വ​​​ഴി തേ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. മീ​​​നാ​​​ക്ഷി ന​​​ട​​​രാ​​​ജ​​​ന്‍റെ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ മൂ​​​ന്ന് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ഇ​​​ന്ദി​​​രാഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ​​​യും യോ​​​ഗം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്നി​​​രു​​​ന്നു. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ജാ​​​ർ​​​ഖ​​​ണ്ഡ് സം​​​ഭ​​​വ​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

മീ​​​നാ​​​ക്ഷി ന​​​ട​​​രാ​​​ജ​​​നെ​​​തി​​​രേ ഒ​​​രു ക്രി​​​മി​​​ന​​​ൽ കേ​​​സ്പോ​​​ലും നി​​​ല​​​വി​​​ലി​​​ല്ല. അ​​​വ​​​ർ​​​ക്കെ​​​തി​​​രേ കോ​​​ട​​​തി ഒ​​​രു നോ​​​ട്ടീ​​​സ് മാ​​​ത്ര​​​മാ​​​ണ് അ​​​യ​​​ച്ച​​​ത്. സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ഇ​​​ത് പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​ത്. എ​​​ന്നാ​​​ൽ, ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ പ​​​ത്രി​​​ക പൂ​​​ർ​​​ണ​​​മ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യം ഇ​​​പ്പോ​​​ൾ നേ​​​രി​​​ടു​​​ന്ന പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യാ​​​ണ് ഇ​​​ത് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ട്ടും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ മൗ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബി​​​ജെ​​​പി ഒ​​​രു വ​​​ശ​​​ത്ത് മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ളെ ചാ​​​ക്കി​​​ട്ട് പി​​​ടി​​​ക്കു​​​ക​​​യും മ​​​റു​​​വ​​​ശ​​​ത്ത് സീ​​​റ്റു​​​ക​​​ൾ മോ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​ സി​​​ച്ചു.

Latest News

Corehub Up